🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧
മഴയെ തേടി
- ജി എം കെഒരു വട്ടം കൂടിയാമഴയൊന്ന് പെയ്തെങ്കിൽ,
മുറ്റത്തിറങ്ങി നൃത്തംവെച്ചേനെ ഞാൻ
ആറ്റുനോറ്റു പെയ്ത മഴയെ നീ ,
എന്തെ വേഗം നീ പോയതെന്തേ ?
മനസ്സിന് കുളിരേകും മന്ത്രസംഗീതിക നീ,
ഹൃദയത്തിൽ ചാലിച്ച പനിനീർപുഷ്പമേ നീ,
മഴത്തുള്ളി വീണ പൂവിതളോ,
ചിരിതൂകി നിൻ ഹരിതശോഭയാൽ
ജീവന്റെ ബലമാകും ജലമതേകി നീ ,
സ്നേഹമന്ത്രം തൂകും പ്രേമത്തിൻ വിത്ത് നീ
നീ പാടും പാട്ടതെത്രയോ സുന്ദരം ,
പാടുമോ നീ എനിക്കായി ഒരിക്കൽക്കൂടി
എവിടേക്ക് പോയി നീ യാത്രചോദിക്കാതെ,
ഇനി എന്ന് വരുമതെന്നുമറിയില്ല
കേട്ടില്ലേ നീ ഈ മണ്ണിൻ വിലാപനാദം
ഓർക്കില്ലേ നീ നിൻ ഹരിതകാമിനിയെ !
ഭൂമിക്കതേകി നീ നറുമണ്ണിൻഗന്ധം ,
ചെറുചോലകൾ തൻ പുതുപാട്ട് പാടി,
നീ പോയതെന്തേ എന്ന് വിതുമ്പി ഞാൻ,
കണ്ടു ഞാൻ മാനത്തു ചിരിതൂകി മഴവില്ല്
🌿🌿🌿🌿🌿🌿🌿