പുഞ്ചിരിതൂകി പാട്ടുകൾ പാടി നെല്ലിമൂട് ബാലജനസഖ്യം കൂട്ടുകാർ..
![]() |
Interactive Session @ Nellimoodu Balajanasakhyam Neyyattinkara Union ,Trivandram Zone |
ക്ലാസ്സ് വിഷയം - "ചിരിയും ചിന്തയും "
@നെല്ലിമൂട് ബാലജനസഖ്യം
#നെയ്യാറ്റിൻകര യൂണിയൻ
#തിരുവനന്തപുരം മേഖല
ഒരുകൂട്ടം കൊച്ചുകൂട്ടുകാർ... മുഖത്ത് ചെറുപുഞ്ചിരി... ഈ കാഴ്ചയാണ് എന്നെ എതിരേറ്റത്... നാലാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സുവരെ പഠിക്കുന്ന കൊച്ചുകൂട്ടുകാർ. ഈ കുട്ടികളുടെ മുഖങ്ങളിലേക്കു നോക്കുമ്പോഴേ നമ്മളിൽ നവഉന്മേഷം ഉണ്ടാകുന്നു.. ഇവരെ കണ്ടപ്പോൾ എന്റെ ബാല്യകാലസ്മരണകളിലേക്കു എന്റെ മനസ്സു സഞ്ചരിച്ചു.. ഞാൻ അവരുടെ
പ്രായത്തിലേക്കു ഇറങ്ങിച്ചെന്നു ...
കുട്ടികളുടെ സ്റ്റേജിനെ "അഭിമൂഹീകരിക്കാനുള്ള പേടി " അവരിൽ നിന്ന് മാറ്റണമെന്ന് എനിക്ക് തോന്നി..ചെറിയ ഗെയിംസിലൂടെ ഞാൻ അവരുടെ സ്റ്റേജ്ഭയം മാറ്റാൻ ശ്രമിച്ചു ...അത് ഫലം കണ്ടു. ശേഷം, കുട്ടികൾക്ക് സ്റ്റേജിൽ നിന്ന് പോകണ്ട എന്നായി... "സ്റ്റേജ് ഭയം" എന്നത് പരിഹരിക്കാൻ സാധിക്കുന്ന ഒന്നാണ് ...അത് ചെറുപ്രായത്തിൽ തന്നെ മാറ്റിയെടുക്കാൻ കഴിയുന്നുവെങ്കിൽ അതാണ് ഉത്തമം.. ..
![]() |
Interactive Session @ Nellimoodu Balajanasakhyam |
ഉച്ചസമയം കൂടിയായതിനാൽ ഞാൻ അരമണിക്കൂർ മാത്രമേ അവരുമായി സംവദിച്ചുള്ളു .. ക്യാമ്പിൽ പങ്കെടുത്ത നെല്ലിമ്മൂട് സഖ്യം കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു ..കുട്ടികൾക്ക് ക്ലാസ്സ് ഏറെ ഇഷ്ടമായി എന്ന് അവർ ക്ലാസിനു ശേഷം അഭിപ്രായപ്പെട്ടത് നന്ദിപൂർവം സ്മരിക്കുന്നു... ക്ലാസിനു ശേഷം കുറച്ചു കുട്ടികൾ എന്റെ അടുത്തേക്ക് ഓടിവന്നതും , എന്നോട് ഓട്ടോഗ്രാഫ് നൽകാൻ ആവശ്യപെട്ടതും ഞാൻ അദ്‌ഭുതപൂർവം സ്മരിക്കുന്നു.. പിന്നീട് പ്രീയ അദ്ധ്യാപകർക്കും ,കൂട്ടുകാർക്കും ,ഏറെ സ്നേഹമുള്ള സരിത ടീച്ചറിനും ഒപ്പം ഉച്ചഭക്ഷനത്തിന് ശേഷം മൂവേലിക്കര സഖ്യം കൂട്ടുകാർക്കു "ജീവിതവിജയം നേതൃപാടവത്തിലൂടെ " എന്ന വിഷയത്തിൽ ക്ലാസ്സ് എടുക്കുവാൻ മൂവേലിക്കരയിലേക്കു പുറപ്പെട്ടു ..
![]() |
PRM School Balajanasakhyam, Thiruvananthapuram |
![]() |
Awarding Children with Camp Participation Certificates |
![]() |
Interacting with Balajanasakhyam Children |
നെല്ലിമൂട് , പി.ആർ.എം സ്കൂളിലെ നിരവധി അദ്ധ്യാപകരെ പരിചയപെടുവാനും, അവരുടെ സ്നേഹാനുഗ്രഹങ്ങൾ ലഭിക്കുവാനും സാധിച്ചത് ഒരു ദൈവാനുഗ്രഹം തന്നെ ആണ് ... ഈ വേദി എനിക്ക് ഒരുക്കി തന്ന നെയ്യാറ്റിൻകര യൂണിയൻ രക്ഷാധികാരി, അഡ്വ. കാട്ടാക്കട അനിൽ സാറിനും, ഏറെ സ്നേഹമുള്ള പ്രീയ സരിത ടീച്ചറിനും, ലിവിങ്‌സ് കുമാർ സാറിനും, സ്കൂൾ അദ്ധ്യാപകർക്കും ഒത്തിരി നന്ദി ...
സ്നേഹപൂർവ്വം ,
ജി.എം.കെ
Your selfless activities are inspirational and motivational...Go on ..Continue being a ray of light in the society..
ReplyDeleteThanks a lot Anjana Benny for ur kind and supporting words.. Best wishes dear.. God bless you..
Delete