Thursday, 10 January 2019

ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസത്തിന്റെ ഓർമ്മക്കുറിപ്പ്...

           മരുതമൺപള്ളി മാർ ബസേലിയോസ് സ്കൂൾ വാർഷികാഘോഷം 2018


Honoured by HG.Joshua Mar Ignatios Metropolitan in the presence of  Violinist Sri Balabhaskar 

ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസത്തിന്റെ ഓർമക്കുറുപ്പ്
                               - ജി.എം.കെ

     @Mar Baselios School Anniversary 2018

എന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതദിവസമായിരുന്നു അന്ന്... പന്ത്രണ്ട് വർഷങ്ങൾ ഞാൻ പഠിച്ച എന്റെ സരസ്വതിക്ഷേത്രത്തിൽ , എന്നെ ഞാനാക്കിയ എന്റെ വിദ്യാലയത്തിൽ എന്നെ അനുമോദിച്ച സുദിനം.. എന്റെ മാതാപിതാക്കളും ഗുരുക്കന്മാരും ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം... ബാലജനസഖ്യം സമ്മാനിച്ച സമാനതകളില്ലാത്ത അവസരം.... 😍😍😍


എന്നെ ഞാൻ ആക്കിയ എന്റെ വിദ്യാലയം..
പ്രീയ അദ്ധ്യാപകർ ബലഹീനനായ എന്നെ വഴിനടത്തി... തെറ്റുകൾ തിരുത്തി തന്നു.. എന്നിലെ താലന്തുകളെ ഉണർത്തിയതും ബസേലിയോസ് സ്കൂൾ തന്നെ... ഒത്തിരി ഒത്തിരി നല്ല സൗഹൃദങ്ങൾ നൽകി... നല്ല ഓർമ്മകൾ സമ്മാനിച്ചു...
പ്രീയ ഇമ്മാനുവേൽ അച്ഛൻ , ഊർജം  പകർന്ന പിടിഎ പ്രസിഡന്റ്‌ ജി ഹരിദാസ് സർ ,ശ്രീകുമാർ സർ , ലാൽ സർ, വിനീത് സർ , ലൂക്കോസ് സർ , ആദ്യാക്ഷരം പകർന്ന മോളിയമ്മാമ്മ , ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച ഏലിയാമ്മ ടീച്ചർ മുതൽ പത്തിൽ പഠിപ്പിച്ച  കൃഷ്ണമ്മ ടീച്ചറും ഷൈല ടീച്ചറും ഉൾപ്പെടെ ഒത്തിരി അദ്ധ്യാപകർ... വലിയ അവസരം നൽകിയ , എന്നെ ക്ഷണിച്ച സ്കൂളിന്റെ മാനേജർ പ്രീയ ജോൺ മരുതൂർ അച്ഛനും പ്രിൻസിപ്പൽ സാറിനും അദ്ധ്യാപകഅനദ്ധ്യാപകർക്കും ഒത്തിരി ഒത്തിരി നന്ദി...


" എനിക്കൊരു സ്വപ്നമുണ്ട്.. ഈ സ്കൂൾ അതിന്റെ 25മത് വാർഷികം ആഘോഷിക്കുമ്പോൾ നമ്മുടെ സ്കൂളിന് ചീഫ് ഗസ്റ്റ് ആയി, പുറത്തുനിന്ന് ആളെ ക്ഷണിക്കേണ്ടിവരില്ല... നമ്മുടെ ബാച്ചിലെ നമ്മളിൽ ഒരാൾ തന്നെ ആവും അന്നത്തെ വർഷാന്ത്യആഘോഷത്തിലെ മുഖ്യ അതിഥി... അന്ന് നമ്മൾ ഒരുമിച്ചു ആ സുദിനത്തിൽ സ്കൂളിൽ ഒത്തുകൂടും"(ഇതായിരുന്നു ഞാൻ എന്റെ കൂട്ടുകാരോട് പ്ലസ് ടു സെന്റ് ഓഫ് ദിനത്തിൽ പങ്കുവെച്ച എന്റെ സ്വപ്നം) .

"ജോർജ് പങ്കുവെച്ച സ്വപ്നം സത്യമാകുമ്പോൾ അന്ന് നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും" എന്ന്  ഞങ്ങൾക്ക് എന്നും വഴികാട്ടി ആയ പ്രീയ ഇമ്മാനുവേൽ പുന്തലവിള  അച്ഛൻ പറഞ്ഞത് ഓർക്കുന്നു...
 എന്റെ ഏറ്റവും വലിയ ശക്തി ബസേലിയോസ് സ്കൂൾ നൽകിയ അദ്ധ്യാപകരും കൂട്ടുകാരാണ്.. എന്നും എപ്പോഴും എനിക്ക് കരുത്തു പകരുകയും എനിക്ക് നല്ല ഓർമകൾ നൽകുകയും ചെയ്ത chunk ഫ്രണ്ട്‌സ്.. 💓💓 miss you all  a lot. 💓💓💓
സമാനതകൾ ഇല്ലാത്ത ആ വലിയ ദിനം സമ്മാനിച്ച എല്ലാ പ്രീയപെട്ടവർക്കും ബസേലിയൻ കുടുംബത്തിനും ഒരായിരം നന്ദി....


#One Year Ago
#Proud to be a Baselian
#Baselios Ultsav 2K17 Memories....


                        🍁🍁🍁🍁🍁🍁🍁

       

2 comments: