ലിസ് ബാലജനസഖ്യം, ലക്ഷ്മിനട, കൊല്ലം യൂണിയൻ
" Be the change that you want to see in the society " - Mahatma Gandhi
![]() |
Inauguration of LISS Balajanasakhyam |
![]() |
George Mathews, inaugurating the LISS Balajanasakhyam |
![]() |
Interaction with LISS Balajanasakhyam children |
സർഗാമകകഴിവുകളും,ലക്ഷ്യബോധവും ഉള്ള സാമൂഹ്യസേവനതല്പരരായ ധാരാളം വിദ്യാർത്ഥികളുടെ സംഗമഭൂമിയാണ് LISS ( Laa De Institute of Social Science, Kollam )
മൂല്യാധിഷ്ഠിതമായ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ ജാഗരൂഗരായ അദ്ധ്യാപകസമൂഹവും , അവർക്കു കരുത്തുറ്റ നേതൃത്വം നൽകുന്ന മോട്ടിവേഷൻ ട്രെയ്നറായ Psy.Mohan lal സാറും, മനഃശാസ്ത്രവിദഗ്ധയും എഴുത്തുകാരിയും മോട്ടിവേഷൻ ട്രെയ്നറുമായ Dr Devi Raj മാഡംവും സ്ഥാപനത്തിന്റെ നെടുംതൂണുകളാണ്.
വളരെ നാളത്തെ വിദ്യാർത്ഥികളുടെ അഭിലാഷത്തിന്റെയും അദ്വാനത്തിന്റെയും
ശ്രമഫലമായി ബാലജനസഖ്യം ശാഖക്ക് ലിസ്സിൽ തുടക്കം കുറിച്ചു. പ്രീയ ബാലജനസഖ്യം കൊല്ലം മേഖല ഭാരവാഹികളുടെയും , ലിസ് ബാലജനസഖ്യം കൂട്ടുകാരുടെയും, ലിസ് കുടുംബത്തിന്റെയും അനുഗ്രഹാശിസുകളോടെ കൊല്ലം യൂണിയന്റെ കീഴിൽ ലിസ് സഖ്യം ഞാൻ ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.
പ്രീയ കൂട്ടുകാരോട് അഖില കേരള ബാലജനസഖ്യത്തിന്റെ സമാനതകളില്ലാത്ത പ്രാധാന്യത്തെകുറിച്ചും കാലികപ്രസക്തിയെ കുറിച്ചും, സഖ്യചരിത്രത്തെകുറിച്ചും ഞാൻ അവരോടു സംവദിച്ചു . ലിസ് ബാലജനസഖ്യം കൂട്ടുകാരുടെ പ്രവർത്തനതാല്പര്യവും , ഊർജസ്വലതയും അഭിനന്ദനങ്ങൾ അർഹിക്കുന്നു. പ്രീയ കൂട്ടുകാർക്കു മാർഗനിർദേശം നൽകുവാൻ സഖ്യം കുടുംബാംഗം കൂടിയായ Psy. മോഹൻലാൽ സർ, ഡോ. ദേവി രാജ് മാഡംവും , ബഹു . റിയ മാഡം ഉൾപ്പെടെ ഉള്ള അദ്ധ്യാപകർ ഉള്ളത് ലിസ് സഖ്യം പ്രവർത്തകർക്ക് താങ്ങും തണലും ആണ് .
കൊല്ലം മേഖലക്ക് കരുത്തുറ്റ നേതൃത്വം നൽകുന്ന മേഖല പ്രസിഡന്റ് ഗൗതം ചന്ദ്രയുടെ ഹൃദയസ്പർശിയായ അധ്യക്ഷപ്രസംഗം ഹർഷാരവത്തോടെയാണ് കുട്ടികൾ എതിരേറ്റത്. ബഹു ബാലജനസഖ്യം കൊല്ലം മേഖല കോഓർഡിനേറ്റർ ബിജു സർ, Psy മോഹൻലാൽ സർ, ഡോ .ദേവി രാജ് മാഡം , കൊല്ലം മേഖല പ്രസിഡന്റ് ഗൗതം ചന്ദ്ര, മേഖല ഭാരവാഹികളായ ഭദ്ര മഹേഷ്, ഹന്ന എന്നിവർ പ്രസംഗിക്കുകയും കൂട്ടുകാർക്കു
സാമൂഹ്യസേവനത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയും ചെയ്തു . മേഖല ഭാരവാഹികളുടെ പ്രവർത്തനമികവിനെ അഭിനന്ദിക്കുന്നതോടൊപ്പം, ലിസ് കുടുംബത്തിന്റെയും സഖ്യത്തിന്റെയും പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും അറിയിക്കുന്നു .
☀☀☀☀☀☀☀☀
https://www.google.com/url?sa=t&source=web&rct=j&url=https://drdeviraj.wordpress.com/2019/06/07/liss-balajanasakhyam-inauguration-2019-may-31-liss-campus/&ved=2ahUKEwjRusv067LkAhVRjeYKHakEBCsQFjAAegQIAhAD&usg=AOvVaw0ANgfhw2SiYGoZHRj3E_4O
No comments:
Post a Comment