Friday, 18 January 2019

തായ്‌ലൻഡ് ഗുഹാപകടവും, മേഘാലയ ഖനിദുരന്തവും


       തായ്‌ലൻഡ് ലോകത്തെ പഠിപ്പിച്ചു നന്മയുടെ രസതന്ത്രം... എന്നിട്ടും പഠിച്ചില്ല നമ്മുടെ രാജ്യം.."അന്ന് ലോകം തായ്‌ലൻഡിലെ തുടിക്കുന്ന ജീവനുവേണ്ടി പ്രാർത്ഥിച്ചു,  എന്നാൽ ഇന്ന് നമ്മുടെ പാവം പതിനഞ്ചു കുട്ടികൾ....




   
         #മേഘാലയ , ഇന്ത്യ
        #ലോകത്തിലെ ഭൂവിശ്രിതിയിൽ ഏഴാം       വലിയ രാജ്യം
        #ഖനിമുതലാളിമാർ മന്ത്രിമാരായി                 വിലസുന്ന സംസ്ഥാനം .
       #രക്ഷാപ്രവർത്തനത്തിന് നീളമുള്ള പൈപ്പുകൾ എടുക്കാൻ  ഇല്ല എന്ന് പറഞ്ഞ സംസ്ഥാനം...

        2018  Dec 13നു മേഘാലയയിലെ  ഖനിയിലെ അപകടത്തിൽപ്പെട്ടതു 15 പേർ.
എല്ലാം ദരിദ്രബാലന്മാർ...  210 അടിയോളം താഴ്ചയിൽ ആണ് അവർ കുടുങ്ങിക്കിടക്കുന്നത്.. സർക്കാർ പറയുന്നു ; " ആർക്കു വേണം അവരെ ?"

        ഇന്ന്  മുപ്പത്തിനാലാം ദിവസം....ഒരു ജഡം കണ്ടെത്തി... ഇനിയും പതിനാലോളം ജഡങ്ങൾക്കായി കാത്തിരിക്കുന്നു... മേഘാലയയിൽ ആറിലേറെ മന്ത്രിസ്ഥാനത്തു ഖനിമുതലാളിമാർ...  ദുരന്തസേനയുടെ പ്രധാനഉദ്യോഗസ്ഥർ ക്രിസ്മസ് അവധിയിൽ  എന്ന് സർക്കാർ വിശദീകരണം... പൈപ്പ് വാങ്ങുവാനുള്ള സാമ്പത്തികമില്ലെന്നു മേഘാലയ സർക്കാർ , എല്ലാ സഹായങ്ങളും ബഹു കേരള മുഖ്യമന്ത്രി വാഗ്ദാനം ചെയ്‌തെങ്കിലും അതും മേഘാലയ സർക്കാർ നിരസിച്ചു എന്നത്  മറ്റൊരു വസ്തുത...

    ചുരുക്കത്തിൽ,  ദരിദ്രരായ കുട്ടികളെ രക്ഷിക്കാൻ താത്പര്യമില്ലെന്ന് സാരം...


      #തായ്‌ലൻഡ്
      #ലോകത്തിലെ ഭൂവിശ്രിതിയിൽ             അൻപതാം  വലിയ രാജ്യം
     #താം ലുവാങ് ഗുഹാപകടം..

      2018 ജൂൺ 23നു ആണ് വടക്കൻ തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിൽ ഫുട്ബോൾ കോച്ചും , 12 കുട്ടികളും കുടുങ്ങിയത്..വളരെ ചെറിയ ഗുഹകളും  ഉള്ളിലോട്ട് കയറുന്തോറും നീളം കൂടിവരുന്ന ഗുഹകളും ഇവിടെയുണ്ട്.  ഇവർ ഗുഹക്കുള്ളിൽ ആയിരുനെപ്പോൾ കനത്തമഴ ഉണ്ടാവുകെയും നാലു കിലോമീറ്റർ വരെ ഗുഹക്കുള്ളിലേക്കു വെള്ളം ഇരച്ചു കയറിയാണ് അപകടം ഉണ്ടായതു..

     ലോകo പ്രാർത്ഥിച്ചു... ഇന്ത്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളും സഹായിച്ചു...
 പതിനാലാം  ദിവസം സർവകുട്ടികളെയും ദുരന്തനിവാരണസേന രക്ഷിച്ചു..
ഓർക്കുക ; ആ പതിനഞ്ചു കുട്ടികൾ ഇന്ത്യക്കാരായിരുന്നു... ഈ ദുഃഖത്തിൽ നമുക്കും പങ്കുചേരാം.. ഇത് വായിച്ച നിങ്ങളോടൊപ്പം ഞാനും അവരുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു....

ആദരാഞ്ജലികൾ..

                     💐💐💐💐💐💐💐

No comments:

Post a Comment