Friday, 11 January 2019

മനസ്സ് പൂത്തു, നല്ലറിവുകൾ കണിയൊരുക്കി ; പെരുന്തൽമണ്ണ യൂണിയൻ ബാലജനസഖ്യം ക്യാമ്പ്

           മലപ്പുറം മേഖലയിലെ  പെരിന്തൽമണ്ണ യൂണിയൻ വ്യക്തിത്വവികസനക്യാമ്പ് 


Inaugurating Personality Development Training Camp, Perundalmanna Union,
                       Malappuram Zone


March 28, 2018

          ഞാൻ കണ്ടു.... ലക്ഷ്യബോധമുള്ള നന്മയുള്ള , ഉർജ്ജസ്വലമായ യുവത്വത്തെ...
സഖ്യത്തിന്റെ സ്വന്തം ചുണകുട്ടികളെ...
 
        2017-18 വർഷം നൽകിയ അതിമനോഹരമായ നിമിഷങ്ങളായിരുന്നു സഖ്യം കൂട്ടുകാർ എനിക്ക്  സമ്മാനിച്ചത്.
വ്യക്‌തിത്വവികാസത്തെകുറിച്ചും നേതൃത്വപാടവത്തെകുറിച്ചും സഖ്യം കൂട്ടുകാരുമായി ഞാൻ സംവദിച്ച്‌ ക്യാമ്പ് ഉദ്ഘാടനം ചെയ്തു... പ്രീയ കൂട്ടുകാരുടെ "എട്ടായി " എന്ന് സ്‌നേഹപൂർവമായ അവിസംബോദന, ഇന്നും ഓർമയിൽ മായാതെ നിൽക്കുന്നു...
     
         പ്രീയ സജി നരിക്കുഴി സർ ക്യാമ്പിൽ ക്ലാസ്സ്‌ നയിച്ചു.... ഏറെ ഹൃദയസ്പർശിയായ , ഒത്തിരി ആസ്വദിച്ച ഒരു ക്ലാസ്സായിരുന്നു അത്‌.. ചിരിപ്പിച്ചും, ചിന്തിപ്പിച്ചും വ്യക്‌തിത്വവികാസത്തിന്റെ പ്രാധാന്യം ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നു.. പെരുന്തൽമണ്ണ യൂണിയന്റെ നട്ടെല്ലാണ് പ്രീയ മനോജ്‌ സർ... കുട്ടികൾക്കുവേണ്ടി എപ്പോഴും ഓടിനടുന്നു പ്രവർത്തിക്കുന്ന കുട്ടികളുടെ സ്വന്തം യൂണിയൻ രക്ഷാധികാരി ആണ് അദ്ദേഹം...

       കരുത്തുറ്റ ഉർജ്ജസ്വലമായ കൂട്ടുകാരാണ് പെരുന്തൽമണ്ണ യൂണിയന്റെ മുഖമുദ്ര... എല്ലാ മേഖലയിലും മികവ് തെളിയിച്ച നല്ല മനസ്സുള്ള കുറെ കുട്ടികൾ...
സഖ്യത്തിന്റെ പ്രീയ സംസ്ഥാന സെക്രട്ടറി ആന്റണി , സഖ്യം മുൻ സംസ്ഥാന ഖജാൻജി ആര്യ ,മേഖല ഭാരവാഹിയായ മമത റോസ് , യൂണിയൻ പ്രസിഡന്റ്‌ ഗായത്രി തുടങ്ങി നേതൃപാടവമുള്ള , സാമൂഹികപ്രതിബദ്ധതയുള്ള കൂട്ടുകാർ യൂണിയന് എന്നും കരുത്താണ്....
 
       മനോഹരമായ ദിനം സമ്മാനിച്ച മനോരമ ശങ്കരച്ചേട്ടൻ പ്രതിനിധി പ്രീയ സിറിയക് സാറിനും ,യൂണിയൻ രക്ഷാധികാരി മനോജ്‌ സാറിനും ,പ്രീയ കൂട്ടുകാരി ആര്യക്കും , എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയപൂർവം നന്ദി...ഒത്തിരി നന്ദി .....
     
        ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. ഈ കൂട്ടുകാർ ഭാവിയിൽ ഉയരങ്ങൾ കീഴടക്കും.
ഇവരെഓർത്തു സഖ്യം അഭിമാനിക്കും....
സർവ ഐശ്വര്യങ്ങളും നേരുന്നു.... ദൈവം അനുഗ്രഹിക്കട്ടെ....
   
 
Interacting with balajanasakhyam friends of
Perundalmanna Union, Malappuram Zone


Saji Narikuzhi Sir's class on
Personality Development



                       🌺🌺🌺🌺🌺🌺🌺🌺




No comments:

Post a Comment